Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Problem

Family Health

റെഡി ടു ഈറ്റ്... പതിവായാൽ റെഡി ടു ഹോസ്പിറ്റൽ!

ല​ണ്ട​ൻ: ഭ​ക്ഷ​ണ​ത്തി​ല്‍ ചേ​ര്‍​ക്കു​ന്ന ചില രാ​സ​വ​സ്തു​ക്ക​ള്‍ മ​നു​ഷ്യ​നു ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ര്‍. ഫാ​സ്റ്റ് ഫു​ഡ്, പാ​യ്ക്ക​റ്റു​ക​ളി​ല്‍ ല​ഭി​ക്കു​ന്ന "റെ​ഡി ടു ​ഈ​റ്റ്' ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ ഒ​രി​ക്ക​ലും ശീ​ല​മാ​ക്ക​രു​തെ​ന്നും ശാ​സ്ത്ര​ജ്ഞ​രു​ടെ മു​ന്ന​റി​യി​പ്പ്. ഭ​ക്ഷ​ണ​ത്തി​ല്‍ ചേ​ര്‍​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ള്‍ കാ​ന്‍​സ​ര്‍, വ​ന്ധ്യ​ത തു​ട​ങ്ങി​യ ഗു​ര​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. ആ​ഗോ​ള​വ്യാ​പ​ക​മാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ള്‍​ക്കു കർശന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​വേ​ഷ​ക​ര്‍. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്രി​വ​ന്‍റീ​വ് ഹെ​ല്‍​ത്ത്, സെ​ന്‍റ​ര്‍ ഫോ​ര്‍ എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത്, കെം​സെ​ക്, സ​സെ​ക്‌​സ് യൂ​ണി​വേ​ഴ്‌​സി​റ്റി, ഡ്യൂ​ക്ക് യൂ​ണി​വേ​ഴ്‌​സി​റ്റി തു​ട​ങ്ങി​യ യു​എ​സി​ലെ​യും യു​കെ​യി​ലെ​യും സ​ര്‍​വ​ക​ല​ശാ​ല​ക​ളി​ല്‍നി​ന്നു​ള്ള ഡ​സ​ന്‍ ക​ണ​ക്കി​നു ശാ​സ്ത്ര​ജ്ഞ​രാ​ണ് ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്.
ഈ ​രാ​സ​വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​രി​സ്ഥി​തി​ക നാ​ശ​ന​ഷ്ട​ങ്ങ​ള്‍ പൂ​ര്‍​ണ​തോ​തി​ല്‍ വി​ല​യി​രു​ത്തി​യി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും, കാ​ര്‍​ഷി​ക​ന​ഷ്ട​ങ്ങ​ളും ജ​ല സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാനു​ള്ള ചെ​ല​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ പ​രി​മി​ത​മാ​യ വി​ല​യി​രു​ത്ത​ലി​ല്‍ 640 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ അ​ധി​ക​ച്ചെ​ല​വാ​ണു സൂ​ചി​പ്പി​ക്കു​ന്ന​ത്.

വന്ധ്യതയ്ക്കും കാരണം

ഗു​രു​ത​ര​മാ​യ ദീ​ര്‍​ഘ​കാ​ല ജ​ന​സം​ഖ്യാ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും ശാ​സ്ത്ര​ജ്ഞ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഫ്ത​ലേ​റ്റ്‌​സ്, ബി​സ്‌​ഫെ​നോ​ള്‍​സ് എ​ന്നി​വ മ​നു​ഷ്യ​ന്‍റെ ഹോ​ര്‍​മോ​ണ്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ മാ​ര​ക​മാ​യി ബാ​ധി​ക്കും. ഇ​തു പ്ര​ത്യു​ത്പാ​ദ​ന​ശേ​ഷി​യെ ബാ​ധി​ക്കു​ക​യും വ​രും ദ​ശാ​ബ്ദ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​ക്കു​ക​യും ചെ​യ്യും. ഫ്ത​ലേ​റ്റു​ക​ള്‍, ബി​സ്‌​ഫെ​നോ​ള്‍​സ് തു​ട​ങ്ങി​യ ഹോ​ര്‍​മോ​ണ്‍ ത​ക​രാ​റു​ണ്ടാ​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം നി​ല​വി​ലെ നി​ല​വാ​ര​ത്തി​ല്‍ തു​ട​ര്‍​ന്നാ​ല്‍, 2025നും 2100 നും ഇ​ട​യി​ല്‍ ലോ​ക​ത്ത് 200 ദ​ശ​ല​ക്ഷം മു​ത​ല്‍ 700 ദ​ശ​ല​ക്ഷം വ​രെ ജ​ന​ന​നി​ര​ക്കു കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഗ​വേ​ഷ​ക​ർ പറയുന്നു.

രാസമലിനീകരണം

ബോ​സ്റ്റ​ണ്‍ കോ​ള​ജി​ലെ ശി​ശു​രോ​ഗ​വി​ദ​ഗ്ധ​നും പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ​നു​മാ​യ പ്ര​ഫ​സ​ര്‍ ഫി​ലി​പ്പ് ലാ​ന്‍​ഡ്രി​ഗ​ന്‍ ഈ ​ക​ണ്ടെ​ത്ത​ലു​ക​ളെ വ​ലി​യ മു​ന്ന​റി​യി​പ്പ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം പോ​ലെത​ന്നെ ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി​യാ​ണ് രാ​സ​മ​ലി​നീ​ക​ര​ണം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
1950 മു​ത​ല്‍ രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​നം 200 മ​ട​ങ്ങ് വ​ര്‍​ധി​ച്ചു. ഇ​പ്പോ​ള്‍ ലോ​ക​മെ​മ്പാ​ടും 350,000-ത്തി​ല​ധി​കം സി​ന്ത​റ്റി​ക് രാ​സ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗ​ത്തി​ലു​ണ്ട്. മ​രു​ന്നു​ക​ളി​ല്‍​നിന്നു വ്യ​ത്യ​സ്ത​മാ​യി, മി​ക്ക വ്യാ​വ​സാ​യി​ക രാ​സ​വ​സ്തു​ക്ക​ളും വി​പ​ണി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​മ്പു കു​റ​ഞ്ഞ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യ്ക്കു മാ​ത്ര​മാ​ണു വി​ധേ​യ​മാ​കു​മെ​ന്ന​തും വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു.

Latest News

Up